പാലക്കാട് ജില്ലയിൽ ഇന്ന് (നവംബർ 27) 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 176 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 228 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട്, തൃത്താല സ്വദേശികൾ- 25 പേർ വീതം
തിരുവേഗപ്പുറ സ്വദേശികൾ- 24 പേർ
ഒറ്റപ്പാലം സ്വദേശികൾ- 16 പേർ
മണ്ണാർക്കാട് സ്വദേശികൾ- 15 പേർ
പുതുപ്പരിയാരം സ്വദേശികൾ- 14 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 12 പേർ
അകത്തേത്തറ, ആനക്കര, കാവശ്ശേരി, പട്ടാമ്പി സ്വദേശികൾ-10 പേർ വീതം
എരിമയൂർ സ്വദേശികൾ-9 പേർ
കുഴൽമന്ദം, വിളയൂർ സ്വദേശികൾ-8 പേർ വീതം
കണ്ണാടി, ലക്കിടി-പേരൂർ, പെരുമാട്ടി, വല്ലപ്പുഴ സ്വദേശികൾ-7 പേർ വീതം
പുതൂർ, വണ്ടാഴി സ്വദേശികൾ-6 പേർ വീതം
ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികൾ – 5 പേർ വീതം
അഗളി, ചളവറ, കൊടുമ്പ്, കോട്ടായി, കുലുക്കല്ലൂർ, മലമ്പുഴ, പറളി, പട്ടിത്തറ, പുതുശ്ശേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ- 4 പേർ വീതം
അലനല്ലൂർ, ആലത്തൂർ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, പിരായിരി, പുതുനഗരം, ഷോർണൂർ, തെങ്കര സ്വദേശികൾ – 3 പേർ വീതം
അനങ്ങനടി, അയിലൂർ, കപ്പൂർ, കാരക്കുറിശ്ശി, കരിമ്പ, കൊടുവായൂർ, മാത്തൂർ, പല്ലശ്ശന, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ – 2 പേർ വീതം
അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം നഗരസഭ, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, മങ്കര, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, മുതലമട, മുതുതല, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ് പൊൽപ്പുള്ളി, തരൂർ, വടക്കഞ്ചേരി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4892 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് , 3 പേർ തിരുവനന്തപുരം, 2 പേർ കണ്ണൂർ, 41 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 47 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.