കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിന് അഞ്ചു നിരീക്ഷകര്‍ ചുമതലയേറ്റു.

പേര്, തസ്തിക, ഫോണ്‍ നമ്പര്‍, ചുതലയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രായ്ക്കറ്റില്‍) എന്ന ക്രമത്തില്‍.

എ അബ്ദുല്‍ മജീദ്, അഡീഷണല്‍ സെക്രട്ടറി, പി ആന്റ് എ ആര്‍ ഡി, 9495431818 (ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല ബ്ലോക്കുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയും).
വി എസ് മോനിലാല്‍, അഡീഷണല്‍ സെക്രട്ടറി, ഫുഡ് ആന്റ് സിവില്‍ സപ്ലൈസ്, 9447715470 (പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്കുകളും കൊട്ടാരക്കര മുനിസിപ്പാലിറ്റിയും).
ടി സുധീര്‍ ബാബു, ഡെപ്യൂട്ടി സെക്രട്ടറി, പൊതുഭരണം, 9447586037 (ചിറ്റുമല, ചവറ, മുഖത്തല ബ്ലോക്കുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും)
അജി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി, പൊതുവിദ്യാഭ്യാസം, 9446284503 (ചടയമംഗലം, ഇത്തിക്കര ബ്ലോക്കുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും)
വി സെന്‍, ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിംഗ് ആന്റ് എക്കണോമിക്‌സ്, 9744328441 (കൊല്ലം കോര്‍പ്പറേഷന്‍).