കൊല്ലം : തദ്ദേശ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/വിതരണ/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വ മിഷന്‍ അംഗീകാരപത്രം നല്‍കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുന്നത്.
ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും സംസ്ഥാന ശുചിത്വ മിഷന്‍ പ്രസിദ്ധീകരിച്ച ഹരിത പെരുമാറ്റച്ചട്ടവും അനുസരിച്ചാണ് വിലയിരുത്തല്‍ നടത്തുന്നത്.
