കൊല്ലം : മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും പത്ത് ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ആനുകൂല്യം ലഭ്യമാകുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള അധികാരികളില്‍ നിന്നും മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. അവരവരുടെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.