കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍  2,761 പോളിംഗ്  ബൂത്തുകളിലായി 13,805 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതുകൂടാതെ 2,878 പേര്‍ റിസര്‍വ്ഡ് ലിസ്റ്റിലുമുണ്ട്. റിസര്‍വ് ലിസ്റ്റിലുള്ളവരും ചേര്‍ത്ത് ആകെ 16,683 ഉദ്യോഗസ്ഥരുണ്ട്.

ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍,  ഒരു പോളിങ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ചംഗ സംഘമാണ് ജനാധിപത്യത്തിന് ശക്തി പകരുന്ന വോട്ടെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാന്‍ നിയോഗിക്കപ്പെടുക.