കൊല്ലം  ജില്ലയില്‍ വെള്ളിയാഴ്ച  378 പേര്‍ കോവിഡ് രോഗമുക്തി നേടി. 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 219 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. കടവൂര്‍-8, മതിലില്‍-7 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, പരവൂര്‍-7, കരുനാഗപ്പള്ളി-6, കൊട്ടാക്കര-5 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍-29, വിളക്കുടി-10, കുലശേഖരപുരം-9, തൊടിയൂര്‍, വെളിയം ഭാഗങ്ങളില്‍ ആറുവീതവും മയ്യനാട്, ചിറക്കര, തൃക്കോവില്‍വട്ടം, തെക്കുംഭാഗം, എന്നിവിടങ്ങളിൽ അഞ്ച് വീതവുംകൊറ്റങ്കര, ഇടമുളയ്ക്കല്‍, ഓച്ചിറ, കല്ലുവാതുക്കല്‍, കുന്നത്തൂര്‍, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ നാലുവീതവും അഞ്ചല്‍, തഴവ, നെടുവത്തൂര്‍, പത്തനാപുരം, പിറവന്തൂര്‍, പെരിനാട്, ശാസ്താംകോട്ട, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.