തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പരസഹായം വേണ്ട അന്ധര്‍ക്കും അവശര്‍ക്കും സഹായിയെ വച്ച് വോട്ടു ചെയ്യാം. അന്ധതയോ അവശതയോ കാരണം ചിഹ്നങ്ങള്‍ തിരിച്ചറിയാനോ ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്താനോ സാധിക്കാത്തവര്‍ക്കാണ് ഇത്തരം ആനുകൂല്യം നല്‍കുന്നത്. ഇവര്‍ക്ക് 18 വയസ്സ് തികഞ്ഞ ആളുകളെ സഹായിയായി വയ്ക്കാവുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെയോ പോളിങ് ഏജന്റിനെയോ സഹായിയായി വയ്ക്കരുത്.

സഹായി അന്നേദിവസം മറ്റ് പോളിങ് സ്‌റ്റേഷനില്‍ സഹായി ആവുകയും അരുത്. സഹായി ഡിക്ലറേഷന്‍ നല്‍കണം. അന്ധരുടെയോ അവശരുടെയോ വോട്ടെന്ന് സംബന്ധിച്ചുള്ള വിവരം ഫോറം 22 ല്‍ ചേര്‍ക്കണം. എന്നാല്‍ വോട്ടറുടെ നിരക്ഷരത സഹായിയെ വയ്ക്കാന്‍ കാരണമാകുന്നില്ല.ബ്രെയില്‍ ലിപി ഉപയോഗിക്കാനറിയാവുന്ന അന്ധന് ബാലറ്റ് യൂണിറ്റിലെ വലതുഭാഗത്തുള്ള ബ്രെയില്‍ ലിപി ഉപയോഗിച്ച് ചിഹ്നം കണ്ടെത്തി അതിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ടു ചെയ്യാവുന്നതാണ്.