കോട്ടയം:  സംസ്ഥാന വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് നവംബര്‍ 30-ന് കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കും. കോട്ടയം ജില്ലയില്‍ നിന്ന് കമ്മിഷന് ലഭിച്ച 58 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്. താര, ഇ.എം. രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ പങ്കെടുക്കും.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അദാലത്തില്‍ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും മാത്രമാണ് പ്രവേശനം. പത്ത് വയസ്സിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പങ്കെടുക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും അദാലത്തിനെത്തുന്നവര്‍ മാസ്ക് ധരിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.