അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.


പ്രത്യേക ജാഗ്രത നിർദ്ദേശം

തമിഴ്‌നാട്- പുതുച്ചേരി തീരം

തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിനോടും ഇന്ത്യൻ മഹാ സമുദ്രത്തോടും ചേർന്നുള്ള ആൻഡമാൻ കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദം ആകാനും തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

01-12-2020 നു തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ- പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും മാന്നാർ കടലിടുക്കിലും കന്യാകുമാരി പ്രദേശത്തും 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്


മറ്റു പ്രദേശങ്ങൾ

28-11-2020 നു തെക്ക്- കിഴക്ക് ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

29-11-2020 നു തെക്ക്- കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

30-11-2020 നു തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

01-12-2020 നു ആന്ധ്ര തീരത്തും തെക്ക്-കിഴക്ക് അറബിക്കടലിലും മാലദ്വീപ്- ലക്ഷദ്വീപ് പ്രദേശത്തും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

02-12-2020 നു ആന്ധ്ര തീരത്തും മധ്യ-പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

മേൽപ്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുത്.

 

(പുറപ്പെടുവിച്ച സമയം: 1 PM, 28-11-2020)

(IMD-KSEOC-KSDMA)