കാസര്‍കോട് ജില്ലയില്‍ ഇന്ന് (28 നവംബർ) 137 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 96 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 7419 പേരും സ്ഥാപനങ്ങളില്‍ 477 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7896 പേരാണ്. പുതിയതായി 905 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1632 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു( ആര്‍ ടി പി സി ആര്‍- 417, ആന്റിജന്‍-1215). 433 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 93 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21692 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1038 പേര്‍ വിദേശത്ത് നിന്നെത്തിയവരും 820 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 19834 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20384 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവില്‍ 1077 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 723 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 6, ബളാല്‍- 3, ബേഡഡുക്ക-7, ചെമ്മനാട്- 5, ചെങ്കള- 2, ചെറുവത്തൂര്‍-7, ദേലംപാടി-4, ഈസ്റ്റ് എളേരി- 1, എന്‍മകജെ-1, കള്ളാര്‍- 4, കാഞ്ഞങ്ങാട്- 5, കാറഡുക്ക-7, കാസര്‍കോട്-3, കയ്യൂര്‍ ചീമേനി- 1, കിനാനൂര്‍ കരിന്തളം-6, കോടോംബേളൂര്‍- 7, കുമ്പള- 1, കുറ്റിക്കോല്‍- 12, മധൂര്‍- 2, മടിക്കൈ- 1, മീഞ്ച- 2, മൊഗ്രാല്‍പുത്തൂര്‍-1, മുളിയാര്‍- 4, നീലേശ്വരം- 3, പൈവളികെ- 1, പള്ളിക്കര-7, പനത്തടി- 4, പിലിക്കോട്- 4, പുല്ലൂര്‍പെരിയ- 8, പുത്തിഗെ-4, തൃക്കരിപ്പൂര്‍- 1, ഉദുമ- 6, വലിയപറമ്പ-4, വെസ്റ്റ് എളേരി- 3

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍- 1, ബദിയഡുക്ക- 1, ബളാല്‍- 24, ചെമ്മനാട്- 5, ചെറുവത്തൂര്‍-2, ഈസ്റ്റ് എളേരി-2, കള്ളാര്‍- 7, കാഞ്ഞങ്ങാട്- 4, കാസര്‍കോട്- 1, കയ്യൂര്‍ ചീമേനി- 8 , കിനാനൂര്‍ കരിന്തളം- 10, കോടോം ബേളൂര്‍- 4 കുംബഡാജെ-1, കുമ്പള- 1, മധൂര്‍- 1, മടിക്കൈ- 1, മംഗല്‍പാടി- 1, മുളിയാര്‍- 1, നീലേശ്വരം- 6, പള്ളിക്കര-1, പിലിക്കോട്- 1, പുല്ലൂര്‍പെരിയ-2, തൃക്കരിപ്പൂര്‍- 3, ഉദുമ- 2,വലിയപറമ്പ-1, വെസ്റ്റ് എളേരി- 5