ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പരിശീലനം നടക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഉഗ്യോഗസ്ഥര്‍ എന്നിവരുടെ നിയമന ഉത്തരവില്‍ തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. പരിശീലന ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
