കോഴിക്കോട്: ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ. കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്.

നഗരത്തിലെ 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് 78 സെൻസിറ്റീവ് ബൂത്തുകൾ. നഗരപരിധിയിൽ ഏറ്റവും കൂടുതൽ സെൻസിറ്റീവ് ബൂത്തുകൾ ഉള്ള പോലീസ് സ്റ്റേഷൻ ചേവായൂരും(12) ഗ്രാമ പരിധിയിൽ നാദാപുരവുമാണ്(121).

എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് സെൻസിറ്റീവ് ബൂത്തുകൾ, നടക്കാവ് – രണ്ട്, വെള്ളയിൽ – മൂന്ന്, കുന്നമംഗലം – അഞ്ച്, മാവൂർ – അഞ്ച്, മെഡിക്കൽ കോളേജ്- എട്ട്, ടൗൺ – രണ്ട്, ചെമ്മങ്ങാട് – രണ്ട്, കസബ – മൂന്ന്, പന്നിയങ്കര – മൂന്ന്, മാറാട് – മൂന്ന്, ബേപ്പൂർ – അഞ്ച്, നല്ലളം – ഏഴ്, ഫറോക്ക് – 10, പന്തീരാങ്കാവ് – അഞ്ച് എന്നിങ്ങനെയാണു സെൻസിറ്റീവ് ബൂത്തുകൾ ഉള്ളത്.

ഗ്രാമ പരിധിയിൽ 20 പോലീസ് സ്റ്റേഷനുകൾക്ക് കീഴിലാണ് 915 സെൻസിറ്റീവ് ബൂത്തുകൾ ഉള്ളത്. അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽ 31 സെൻസിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ബാലുശ്ശേരി – 45, ചോമ്പാല-34, എടച്ചേരി- 58, കക്കൂർ-12, കൊടുവള്ളി-21, കൂരാച്ചുണ്ട്-28, കൊയിലാണ്ടി- 77, കുറ്റ്യാടി-87, മേപ്പയ്യൂർ -10, മുക്കം-25, പയ്യോളി-18, പേരാമ്പ്ര- 96, പെരുവണ്ണാമൂഴി-9, താമരശ്ശേരി-22, തിരുവമ്പാടി-15, തൊട്ടിൽപ്പാലം -23, വളയം-65, വടകര-118 എന്നിങ്ങനെയാണ് മറ്റു പോലീസ് സ്റ്റേഷൻ പരിധികളിലെ സെൻസിറ്റീവ് ബൂത്തുകളുടെ എണ്ണം.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത്. ആകെ 10 ബൂത്തുകളാണ് ഇത്തരത്തിൽ ഉള്ളത്.