കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്ക്കൂളില്‍ 2018-19 വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സ് (ഹ്യൂമാനിറ്റീസ്) പ്രവേശനത്തിനായി എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 16-ന് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ സെലക്ഷന് ട്രയല്‍ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കായിക പരിശീലനം ലഭിക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, തയ്കോണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്.
സെലക്ഷന് ട്രയലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇപ്പോള്‍ 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്ക്കൂള് അധികാരിയില്‍ നിന്നുള്ള കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മെരിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 16-ാം തീയതി രാവിലെ 10-ന് എറണാകുളം തേവര സേക്രഡ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ സ്പോര്‍ട്സ് ഓഫീസ്സറില് നിന്നും ലഭ്യമാണ്. ഫോണ്‍ : 9746661446
ഏപ്രില്‍ 17 വരെ 5 വേദികളിലായാണ് സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നത്. സൗകര്യപ്രദമായ ഏത് വേദിയില്‍ എത്തിച്ചേര്‍ന്നാലും ഏത് ജില്ലയില്‍ ഉള്ളവര്‍ക്കും സെലക്ഷന് ട്രയലില്‍ പങ്കെടുക്കാം.
