കോവിഡ് 19 വ്യാപനത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലേയ്ക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
പ്രവേശനം നിയന്ത്രിക്കുന്നതിനും പ്രവേശന കവാടത്തിലുള്ള ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം ഏകോപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി നോഡൽ ഓഫീസറായി ഹുസൂർ ശിരസ്തദാറിനെ നിയമിച്ചു.
പൊതു ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനത്തിനായി ഡിസംബർ 1 മുതൽ 3 വരെ ജീവനക്കാരെ നിയോഗിച്ചു.