ജസ്റ്റിസ് രാജേന്ദ്ര ബാബു
കമ്മീഷൻ റിപ്പോർട്ടിൻ്റെ
അടിസ്ഥാനത്തിൽ കസ്റ്റഡി മരണങ്ങൾ
തടയുക എന്ന ലക്ഷ്യത്തോടെ
എല്ലാ ഗ്രാമപഞ്ചായത്തുകളിലും
ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറാനുള്ള പരാതിപ്പെട്ടി
സ്ഥാപിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പരാതിപ്പെട്ടിയുടെ
ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനാണ്.
എല്ലാ മാസവും ഏതെങ്കിലുമൊരു ദിവസം
അതത് സ്ഥലത്തെ കോളേജിലെയോ ഹയർസെക്കൻ്ററി സ്കൂളിലെയോ
പ്രിൻസിപ്പലിൻ്റെ സാന്നിധ്യത്തിൽ പരാതിപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തുറക്കും.

പെട്ടിക്കുള്ളിലെ പരാതികൾ പരിശോധിച്ച് നടപടി ആവശ്യമുള്ളവ ബന്ധപ്പെട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന്
തങ്ങളുടെ പരിധിയിൽപ്പെടുന്ന
പൊലീസ് സ്റ്റേഷനിലെ
കസ്റ്റഡിയിലും ലോക്കപ്പിലുമുള്ള ആളുകളെ സന്ദർശിക്കുന്നതിനും അവരിൽ നിന്നും ലഭിക്കുന്ന പരാതികൾ ജില്ലാ സൂപ്രണ്ടിന് നൽകുന്നതിനും അധികാരമുണ്ട്.
ഈ സംവിധാനം എല്ലാം പൊതുജനങ്ങളും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തണമെന്നും
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.