പാലക്കാട്: മലമ്പുഴ ഗവ.വൊക്കേഷണല് ഹയര്സെക്കന്ററി സ്‌കൂളില് എന്.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം കുറ്റിപ്പുറം മേഖല വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര് ഉബൈദുള്ള ഓണ്ലൈനായി നിര്വഹിച്ചു.
പരിപാടിയില് എ ഹാര്ട് ടു ഹെല്പ് പദ്ധതിയും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ആര് ശിവപ്രസാദ് അധ്യക്ഷനായ യോഗത്തില് വി.എച്ച്.എസ്.ഇ പ്രിന്സിപ്പാള് എം.എം അനിത, ഹയര്സെക്കസെക്കന്ററി പ്രിന്സിപ്പാള് ടി.എന് മുരളി, ഹെഡ്മിസ്ട്രസ് സി.ദേവിക, അധ്യാപകര്, പി.ടി.എ ഭാരവാഹികള് എന്നിവര് പങ്കെടുത്തു.