ചേലക്കര ഗവൺമെൻ്റ് ആർട്സ് ആൻറ് സയൻസ് കോളേജിൽ ബിഎ ഇക്കണോമിക്സ്, ബികോം എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ ഡിസംബർ ഏഴാം തീയതി 3 മണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0488 4253090.