തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലായി 265 പോളിംങ് ബൂത്തുകളുണ്ട്. തെക്കേവിള ഡിവിഷനിലാണ് കൂടുതല്‍ പോളിങ് ബൂത്തുകള്‍, ഏഴ് എണ്ണം. അഞ്ചാലുംമൂട്, പുന്തലത്താഴം, തെക്കുംഭാഗം, പോര്‍ട്ട്, തങ്കശ്ശേരി എന്നിവിടങ്ങളില്‍ ആറ് പോളിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. 28 ഡിവിഷനുകളില്‍ വനിതാ സംവരണമാണുള്ളത്. കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം തേവള്ളി മോഡല്‍ ബി എച്ച് എസ് എസ് ആണ്.
