ആലപ്പുഴ: ജില്ലയിൽ സ്പെഷ്യൽ ബാലറ്റുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍/സ്പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്മാരായി (എസ്. പി.ഒ/എസ്.പി.എ ) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഈ ജോലിയിൽ നിന്നും അവരെ ഒഴിവാക്കിയതായി രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കിൽ, ഇന്ന് (ഡിസംബര്‍ 2) 11 മണിക്ക് മുൻപായി ബന്ധപ്പെട്ട റിട്ടേണിംഗ് ആഫീസർമാർ മുൻപാകെ ഹാജരാകേണ്ടതാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെ ഇപ്രകാരം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുളളതാണ്. ഉത്തരവ് അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുളള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടര്‍ അറിയിച്ചു
