ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗകാര്‍ക്ക് സഹായകമായ സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, സി.പി. വീല്‍ചെയര്‍, ടാക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ളി.ഇ.പോള്‍ ,വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.