ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി. ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ബിഡിിഒമാരും നഗരസഭകളില്‍ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്. രണ്ട് ദിവസങ്ങളിലായാണ് വിതരണം നടത്തിയത്. എട്ടു ബ്ലോക്കുകളിലായി 1384 ബൂത്തുകളും രണ്ട് മുനിസിപ്പാലിറ്റികളിലായി 69 ബൂത്തുകളുമാണുള്ളത്.

ബ്ലോക്ക്/ മുനിസിപ്പാലിറ്റി , ആകെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ ക്രമത്തില്‍

അടിമാലി – 190, 570, തൊടുപുഴ -130, 390, ഇളംദേശം- 189, 567, ദേവികുളം – 267, 801, അഴുത – 248, 744,. നെടുങ്കണ്ടം – 240, 720, കട്ടപ്പന 220, 660, ഇടുക്കി – 207, 621, തൊടുപുഴ മുനിസിപ്പാലിറ്റി-46, 46, കട്ടപ്പന മുനിസിപ്പാലിറ്റി – 45, 45. എന്നിങ്ങനെയാണ് ബ്ലോക്ക് / മുനിസിപ്പാലിറ്റി തിരിച്ചു വിതരണം ചെയ്ത യന്ത്രങ്ങളുടെ എണ്ണം. ആകെ 1782 കണ്‍ട്രോള്‍ യൂണിറ്റുകളും 5164 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. കവചിത വാഹനത്തില്‍ കൊണ്ടുപോയ വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിക്കും.