കിനാനൂര്‍-കരിന്തളം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍, 2020-21 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി. എ ഇംഗ്ലീഷ്, ബി. കോം, ക്ലാസുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഒഴിവുണ്ട്. ഈ കോളേജില്‍ പ്രവേശനം ആവശ്യമുള്ള, ഈ വിഭാഗങ്ങളില്‍പ്പെട്ട, വിദ്യാര്‍ഥികള്‍ എല്ലാവിധ അസ്സല്‍ രേഖകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04672235955
