കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ശനിയാഴ്ച്ച(ഡിസംബര്‍ 5) അതത് ബ്ലോക്ക്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി നടത്തും. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.