കോട്ടയം:   തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് സമ്മതിദായകര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഹാജരാക്കാവുന്ന രേഖകള്‍ 

1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്
2. പാസ്പോര്‍ട്ട്
3. ഡ്രൈവിംഗ് ലൈസന്‍സ്
4 പാന്‍ കാര്‍ഡ്
5. ആധാര്‍ കാര്‍ഡ്
6. ഫോട്ടോ പതിച്ച എസ്. എസ്. എല്‍.സി. ബുക്ക്
7. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്.
8. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്