സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍, മലബാര്‍ ഭാഗം ഒഴികെയുളള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നതു സംബന്ധിച്ച വിഷയം, കോടാങ്കിനായ്ക്കന്‍ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുഖാരി/മുവാരി സമുദായത്തെ ഴ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഭര്‍ത്താവ് എടുത്ത ലോണ്‍ ഭര്‍ത്താവിന്റെ മരണ ശേഷം തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുളളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.
