കൊല്ലം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. കൊല്ലം കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 28 വരെ ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സെറ്റിംഗ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്നു. സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാലറ്റ് പേപ്പര്‍ വച്ച് സീല്‍ ചെയ്ത് യന്ത്രങ്ങള്‍ സെറ്റ് ചെയ്തത്.