കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ സന്ദേശവുമായി ‘കരുതലോടെ കൊല്ലം’ എന്ന ബോധവത്കരണ ഗാനമിറക്കി ജില്ലാ ആരോഗ്യവകുപ്പ്. മാസ് മീഡിയ വിഭാഗം പുറത്തിറക്കിയ എട്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ സി ഡി പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നിര്‍വഹിച്ചു.

മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍ സി ഡി ഏറ്റുവാങ്ങി. സാമൂഹ്യ അകലവും ശുചിത്വവും കര്‍ശനമായി പാലിക്കണമെന്ന സന്ദേശമാണ് ബോധവത്കരണ ഗാനത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ കോവിഡ് മാനദണ്ഡ പാലനം ഉറപ്പുവരുത്തുകയാണ് ബോധവത്കരണ ഗാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി എം ഒ പറഞ്ഞു.