ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു. പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിങ്ങനെ 18 കേന്ദ്രങ്ങളിലായാണ് കമ്മീഷനിംഗ് നടക്കുന്നത്. വെള്ളിയാഴച (04.12.2020) രാവിലെ എട്ട് മണിയോടെ ആരംഭിച്ച കമ്മീഷനിംഗ് ജോലികള്‍ ശനിയാഴ്ച പൂര്‍ത്തിയാകും. വരണാധികാരി/ ഉപവരണാധികാരി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
