വയനാട്:ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് നടക്കും. അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സാമഗ്രികള്‍ വിതരണം ചെയ്യുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ കേന്ദ്രം മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെത് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, പനമരം ബ്ലോക്ക് പഞ്ചായത്തിന്റെത് പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് ഒരുക്കിയിട്ടുള്ളത്. മാനന്തവാടി നഗരസഭയുടെ വിതരണ കേന്ദ്രം മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെത് ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.സ്‌കൂളിലും, കല്‍പ്പറ്റ നഗരസഭയുടെത് കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിച്ച് സൂക്ഷിക്കുന്നതും, വോട്ടെണ്ണുന്നതും വിതരണ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും