കാസര്‍കോട് ജില്ലാ ഹരിത കേരള മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ലേഖന മത്സരം നടത്തും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്നതാണ് വിഷയം. നല്ല നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കും.അഞ്ച് പേജില്‍ കുറയാത്ത ലേഖനങ്ങള്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ ഡിസംബര്‍ 18 നകം ഹരിത കേരള മിഷന്‍ ഓഫീസ്, ഡി.പി.സി ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. മത്സരാര്‍ഥിയുടെ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അനുബന്ധമായി പ്രത്യേകം എഴുതേണ്ടതാണ്.
