ആലപ്പുഴ   : തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഡിസംബർ ഏഴിന് രാവിലെ 8 മണിക്ക് അതത് ഡിസ്ട്രിബ്യൂഷൻ സെൻറിൽ ഹാജരാവണം. ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അന്നേ ദിവസം തന്നെ റിപ്പോർട്ട് ചെയ്യാൻ വരണാധികാരികൾക്ക് നിർദേശം നല്കിയിട്ടുണ്ട്