തൃശ്ശൂർ:കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാം സ്ഥാപക ദിനാഘോഷം ഏഴിന് രാവിലെ 11 മണിക്ക് നടക്കും. കോവിഡ് സാധാരണം, അസാധാരണം, നവ സാധാരണം എന്ന വിഷയത്തിൽ കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയർമാൻ പ്രൊഫ ഡോ ബി ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തും. മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി, ഡെന്റൽ നേഴ്സിങ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, പാരാ മെഡിക്കൽ ആന്റ് അലൈഡ് ഹെൽത്ത് സയൻസ് വിഭാഗങ്ങളിലെ ഏറ്റവും മികച്ച അധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ടീച്ചർ അവാർഡിന് അർഹരായ ഡോക്ടർമാരെ വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ പുരസ്‌കാരം നൽകി ആദരിക്കും. പ്രൊ വൈസ് ചാൻസലർ ഡോ സി പി വിജയൻ, രജിസ്ട്രാർ ഡോ എ കെ മനോജ് കുമാർ, പരീക്ഷ കൺട്രോളർ ഡോ എസ് അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. ഫൌണ്ടേഷൻ ഡേ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ http://www.yotube.com/c/kuhsthrissur എന്ന യുട്യൂബ് ചാനലിൽ തത്സമയം കാണാം.
