കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന ഉത്തരവാദിത്വം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് അയ്യപ്പന്മാരും. കോവിഡ് മാനദണ്ഡങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപന്തല്‍ അടക്കമുള്ള ഇടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള തീര്‍ഥാടകര്‍ ക്യു നില്‍ക്കുന്നത്.

കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നിലയ്ക്കല്‍ മുതല്‍ തീര്‍ഥാടകരെ കയറ്റി വിടുന്നത്.പരിശോധനകളും സുരക്ഷ മുന്നറിയിപ്പുകളും ലഭിക്കുന്ന അയ്യപ്പഭക്തര്‍ അവ കൃത്യമായി പാലിച്ചുകൊണ്ട് മാസ്‌കും സാനിറ്റൈസറും ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകളോടെയാണ് ഇത്തവണത്തെ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ അയ്യപ്പന്മാര്‍ ഏറ്റെടുത്തപ്പോള്‍ സന്നിധാനത്തെ കോവിഡ് സുരക്ഷ പൂര്‍ണമാകുന്നു.