ആലപ്പുഴ :സായുധ സേന പതാക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പതാക വിൽപ്പനയുടെ ഉദ്ഘാടനം എൻ.സി.സി കേഡറ്റുകളിൽ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു.

ജില്ലാകളക്ടറുടെ ചേമ്പറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ സന്തോഷ് വി. ആർ, അസിസ്റ്റന്റ് സൈനിക ക്ഷേമ ഓഫീസർ കെ കെ ചന്ദ്രൻ, മായ എം. ആർ, രാജേഷ് കെ. ആർ, എസ് ഡി വി എച്ച്. എസ്. സ്കൂൾ എൻ.സി.സി ഗേൾസ് കേഡറ്റുകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.