കോഴിക്കോട്:ജില്ലയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവര്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് സന്ദര്‍ശന സമയത്ത് ശാരീരിക അകലം പാലിക്കണം. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കരുത്. സന്ദര്‍ശകര്‍ മാസ്‌ക് നിര്‍ബന്ധമായും ശരിയായ വിധത്തില്‍ ധരിക്കണം. മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയരുത്. സാനിറ്റൈസര്‍ കൈയില്‍ കരുതുകയും ഇടയ്ക്കിടെ ഉപയോഗിക്കുകയും ചെയ്യണം. പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉളളവര്‍ സന്ദര്‍ശനം ഒഴിവാക്കണം. ബീച്ചിലും മറ്റും കുളിക്കാനിറങ്ങുന്നവര്‍ വെളളത്തില്‍ തുപ്പരുത്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. സന്ദര്‍ശകര്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കൈമാറുകയോ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. വീടുകളില്‍ മടങ്ങിയെത്തിയാല്‍ ഉടനടി കുളിക്കുകയും വസ്ത്രങ്ങള്‍ സോപ്പ് വെളളത്തില്‍ ഇട്ട ശേഷം കഴുകി അണുവിമുക്തമാക്കുകയും ചെയ്യണം.
