തിരുവനന്തപുരം: കോർപ്പറേഷനിൽ ഇതുവരെ പോളിങ് 31.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 802817 വോട്ടർമാരിൽ 255004 പേർ വോട്ട് ചെയ്തു. പൊന്നുമംഗലം ഡിവിഷനിലാണ് ഇതുവരെയുള്ള കണക്കു പ്രകാരം ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്. 39.9 ശതമാനം. ഏറ്റവും കുറവ് ബീമാപ്പള്ളി ഡിവിഷനിലാണ്. 20.45 ശതമാനം പേരാണ് ഇതുവരെ ഇവിടെ വോട്ട് ചെയ്യാനെത്തിയത്.