കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രശ്‌നസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടാത്ത പോളിംഗ് ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിന് ഇന്നും (ഡിസംബര്‍ 8) അപേക്ഷ നല്‍കാം. ജില്ലയിലെ 30 സെന്‍സിറ്റീവ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് പോളിംഗ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ സ്ഥാനാര്‍ഥികളോ ആവശ്യപ്പെടുന്ന പക്ഷം അവരുടെ ചെലവിലാണ് വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഏതാനും അപേക്ഷകള്‍ ഇതിനായി ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി ഫീസ് അടയ്ക്കാം.