തൃശ്ശൂര്‍: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്പെഷ്യൽ വോട്ടർമാർ അതത് ഭരണാധികാരിയെയോ ഉപ ഭരണാധികാരിയെയോ ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലയിൽ 9400063733 എന്ന നമ്പറിൽ ഇതിനായി ബന്ധപ്പെടാം.
ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹിക സംഘടനകളുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരവും പ്രചരിപ്പിക്കാം. സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ വേണ്ടിയാണ് ഈ നടപടി.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ തപാൽമാർഗം
എത്തിച്ചു നൽകണം. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർമാർ തയ്യാറാക്കിയ സർട്ടിഫൈഡ് ലിസ്റ്റിൽ ഉള്ളവർക്കാണ് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുള്ളത്.