തൃശ്ശൂര്‍:   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭuമായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള സെക്കൻ്റ് റാൻ്റമെെസേഷൻ ജില്ലാ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. www.edrop.gov.in എന്ന വെബ്സൈറ്റ് വഴി പോളിങ് സ്റ്റേഷനിലെ ബൂത്തുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ വിവരങ്ങൾ ലഭ്യമാക്കും. പോളിങ് സ്‌റ്റേഷനിൽ നിയോഗിച്ച ഉദ്യോഗസ്ഥരുടെ മൊബൈലിലേക്ക് എസ് എം എസ് വഴി ജില്ലയിലെ ഏത് പോളിങ് സ്റ്റേഷനിലാണ് നിയോഗിച്ചിരിക്കുന്ന എന്ന വിവരം അറിയിക്കും.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിക്കും.നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്ററിൻ്റെ സാങ്കേതിക സഹായത്തോടെയാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ജില്ലയിൽ ആകെ 14999 ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിൽ നിയമിച്ചിട്ടുണ്ട്. 3000 ത്തോളം ഉദ്യോഗസ്ഥരെ അത്യാവശ്യത്തിന് ഉപയോഗിക്കുന്നതിനായി റിസർ വാക്കി നിർത്തിയിട്ടുണ്ട്. എ ഡി എം. റെജി.പി ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം, എൻ ഐ സി സീനിയർ ടെക്നിക്കൽ ഡയറക്ടർ കെ. സുരേഷ് എന്നിവർ പങ്കെടുത്തു.