പാലക്കാട് താലൂക്കിലെ ശേഖരിപുരം ലക്ഷ്മി നാരായണ ഏമൂർ ഭഗവതി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ചളവറ തൂമ്പായ ക്ഷേത്രം, ആലങ്ങാട് കടമ്പഴിപ്പുറം തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു (തികച്ചും സന്നദ്ധ സേവനം). താൽപ്പര്യമുള്ളവർ ഡിസംബർ 23 ന് വൈകീട്ട് അഞ്ചിന് മുമ്പായി മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും