പാലക്കാട് റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററിൽ (ആർ.ഐ സെന്റർ ) അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് പേര് രജിസ്റ്റർ ചെയ്തവരും കേന്ദ്ര വകുപ്പിന് കീഴിലുള്ള www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രെയിനുകളും www.apprenticeship.india.org ലെ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസർ അറിയിച്ചു. ട്രെയിനികൾ തെരഞ്ഞെടുക്കേണ്ട സ്ഥാപനങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 14 ദിവസത്തിനുള്ളിൽ ട്രെയിനിങ് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോൺ- 0491 2815761.
