പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ജില്ലയിലെ വിവിധ അസാപ് ഓഫീസുകളിലായിരിക്കും നിയമനം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് 60 ശതമാനം മാര്‍ക്കോടുകൂടി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എം.ബി.എ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 23 രാവിലെ 10ന് കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ മാര്‍ക്ക് ലിസ്റ്റിന്റെ അസ്സല്‍ രേഖകളും പകര്‍പ്പും ബയോഡാറ്റയുടെ രണ്ട് കോപ്പികളും സഹിതം അഭിമുഖത്തിന് എത്തണം. പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ. വിശദ വിവരം 9446610079 നമ്പരില്‍ ലഭിക്കും.
