കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ. ടി. ഐ യില്‍ ലിഫ്റ്റ് മെക്കാനിക് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള രണ്ട് താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം  ഇന്ന് നടക്കും.  നിശ്ചിത ട്രേഡില്‍ എന്‍. എ. സി/ എന്‍. ടി. സിയും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയോ ഡിഗ്രിയോ ഉള്ളവരെയാണ് പരിഗണിക്കുക.
 രേഖകളുടെ അസലും പകര്‍പ്പും സഹിതം രാവിലെ 10 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474 2712781 എന്ന നമ്പരില്‍ ലഭിക്കും.