തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ക്ലാസ്-3 മുതൽ മുകളിലോട്ടുള്ള തസ്തകകളിലെ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിങ് (യൂണികോഡ്) പരിശീലനം നൽകുന്നതിനായി സർക്കാർ അംഗീകൃത പരിശീലന ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  (ആൾ ഒന്നിന് ചെലവാകുന്ന തുക സഹിതം).  അപേക്ഷകൾ തിരുവനന്തപുരം, കുടപ്പനക്കുന്ന്, സിവിൽസ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ ഏപ്രിൽ 26 വൈകുന്നേരം അഞ്ചു മണിക്കകം ലഭ്യമാക്കേണ്ടതാണ്.