കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തിയ സമഗ്രമായ ഇലക്ഷന്‍ ഇ ബുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇ-പുസ്തകം തദ്ദേശം 2020 ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ പരിധിയിലെ ഗ്രാമപഞ്ചായത്തുകളും വാര്‍ഡുകളുംസ്ഥാനാര്‍ത്ഥികളും,തദ്ദേശസ്വയംഭരണാടിസ്ഥാനത്തില്‍ ഉള്ള വോട്ടര്‍മാരുടെ എണ്ണം, ഹരിത തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍,സമ്മതിദായകര്‍ക്ക് പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍,കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പോളിങ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തേണ്ട വിധം, വോട്ടെടുപ്പ് ദിവസം രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ,മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍,തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട വിവിധ നോഡല്‍ ഓഫീസര്‍, ജില്ലയിലെ അടിസ്ഥാന തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാണ് ഇ-പുസ്തകം. വര്‍ണ്ണാഭമായ പടങ്ങളും മികച്ച ലേ-ഔട്ടും പുസ്തകത്തിന്റെ ആകര്‍ഷണിയതയാണ്.

https://online.flippingbook.com/view/238165/ എന്ന ലിങ്കിലൂടെയും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇ ബുക്ക് ക്യാറ്റഗറിയിലും ഇ പുസ്തകം വായിക്കാം.
ജില്ലാ ലോ ഓഫീസര്‍ കെ മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി പി വിനീഷ്, പ്രസ് ക്ളബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.