ആലപ്പുഴ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു.

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ) രാവിലെ 7 മുതൽ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളിൽ ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ) എത്തുന്നവർക്ക് രാവിലെ 7 മുതൽ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നൽകാനും പാഴ്സൽ രാവിലെ 7 മുതൽ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി നൽകി ജില്ല കളക്ടർ എ അലക്സാണ്ടർ ഉത്തരവായി. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടി കോവിഡ് 19: വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു.

ആലപ്പുഴ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു.

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ) രാവിലെ 7 മുതൽ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളിൽ ( കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ) എത്തുന്നവർക്ക് രാവിലെ 7 മുതൽ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നൽകാനും പാഴ്സൽ രാവിലെ 7 മുതൽ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി നൽകി ജില്ല കളക്ടർ എ അലക്സാണ്ടർ ഉത്തരവായി. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടി സ്വീകരിക്കുന്നതായിരിക്കും..