ജില്ലയില്‍ ഞായറാഴ്ച 347 പേര്‍ കോവിഡ് രോഗമുക്തരായി. 269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പനയം, ഈസ്റ്റ് കല്ലട, കടയ്ക്കല്‍, പന്മന  എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നുമെത്തിയ രണ്ടുപേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 262 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്കാണ് രോഗബാധ. കല്ലുംതാഴം, ശക്തികുളങ്ങര ഭാഗങ്ങളില്‍ നാലുവീതവും കാവനാട്-3 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-7, കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളില്‍ ആറുവീതവുമാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പനയം-16, ഈസ്റ്റ് കല്ലട-15, കടയ്ക്കല്‍-12, പന്മന-11, കുണ്ടറ, പേരയം ഭാഗങ്ങളില്‍ ഒന്‍പതുവീതവും നെടുവത്തൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ എട്ടുവീതവും ശാസ്താംകോട്ട, തൊടിയൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും ചാത്തന്നൂര്‍-6, പെരിനാട്, വെളിയം, പിറവന്തൂര്‍, ചവറ, ഇടമുളയ്ക്കല്‍, തേവലക്കര ഭാഗങ്ങളില്‍ അഞ്ചുവീതവും ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, മയ്യനാട്, ആലപ്പാട്, തൃക്കോവില്‍വട്ടം, മണ്‍ട്രോതുരുത്ത്, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും തലവൂര്‍, ഇട്ടിവ, ഇളമാട്, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.