എറണാകുളം: കണയന്നൂർ താലൂക്ക് പരിധിയിലുള്ളവരുടെ റവന്യൂ പരാതി പരിഹാര അദാലത്ത് ഡിസംബർ 21 ന് നടക്കും. പൊതുജനങ്ങൾക്ക് ഡിസംബർ 15 മുതൽ 17 വരെ പരാതികൾ സമർപ്പിക്കാം. താലൂക്കിൻ്റെ പരിധിയിൽ വരുന്ന അക്ഷയ കേന്ദ്രങ്ങളിലാണ് പരാതികൾ നൽകേണ്ടത്. ജില്ലാ കളക്ടർ നേരിട്ട് പരാതികൾക്ക് പരിഹാരം നൽകുന്നതാണ്. പ്രളയ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകേണ്ടതില്ല. കണ്ടെയ്ൻമെൻ്റ് സോണിലുള്ളവർ അപേക്ഷിക്കേണ്ടതില്ല.