ജില്ലയില്‍ തിങ്കളാഴ്ച 306 പേര്‍ കോവിഡ് രോഗമുക്തരായി. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്ടും നെടുവത്തൂരുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 158 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 13 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-6, കൊട്ടാരക്കര-5, കരുനാഗപ്പള്ളി-4, പുനലൂര്‍-3 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്-17, നെടുവത്തൂര്‍-15, ക്ലാപ്പന-8, ഇടമുളയ്ക്കല്‍, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ ആറുവീതവും കല്ലുവാതുക്കല്‍, പന്മന, പവിത്രേശ്വരം എന്നിവിടങ്ങളില്‍ അഞ്ചുവീതവും വെട്ടിക്കവല, കുണ്ടറ, മേലില, മൈനാഗപ്പള്ളി, മൈലം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.