കൊല്ലം-തേനി ദേശീയപാതയില്‍ ആനയടി സൊസൈറ്റി ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമാരമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ചാരുംമൂട്ടില്‍ നിന്നും ഭരണിക്കാവിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആനയടി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെള്ളച്ചിറ വഴി വലത്തോട്ട് തിരിഞ്ഞ് കോട്ടപ്പുറം ജംഗ്ഷന്‍ വഴി പോകണം.
ഭരണിക്കാവില്‍ നിന്നും ചാരുംമൂട്ടിലേക്ക് പോകേണ്ടവ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരഞ്ഞ് വെള്ളച്ചിറ വഴി ഇടത്തോട്ട് തിരിഞ്ഞ് ആനയടി ജംഗ്ഷന്‍ വഴി പോകണം.